വാഷിംഗ്ടണ്‍: ഹമാസുമായുള്ള യുദ്ധത്തിലും അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലും ഇസ്രയേലിനുള്ള തന്റെ ഭരണകൂടത്തിന്റെ പിന്തുണയെക്കു...
വാഷിംഗ്ടണ്‍: ഹമാസുമായുള്ള യുദ്ധത്തിലും അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലും ഇസ്രയേലിനുള്ള തന്റെ ഭരണകൂടത്തിന്റെ പിന്തുണയെക്കുറിച്ച് നേരത്തെ തന്നെ സന്നദ്ധത അറിയിച്ച നേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇപ്പോഴിതാ യുദ്ധവുമായി ബന്ധപ്പെട്ട ഒരു പരസ്യ പ്രസ്താവനയുടെ പേരില്‍ വൈറ്റ് ഹൗസ് തന്നെ ബൈഡനെ തിരുത്തിയിരിക്കുകയാണ്. ഇസ്രയേല്‍ പൗരന്മാരായ കുട്ടികളുടെ തല ഹമാസ് വെട്ടിയെന്നും അതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും പറഞ്ഞ ബൈഡന്റെ പ്രസ്താവനയാണ് അമേരിക്കയ്ക്ക് തലവേദനയായത്.
അത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ഇസ്രയേലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കിയ വൈറ്റ് ഹൗസ് സംഭവത്തെ അതീവ ഗൗരവമായാണ് കാണുന്നതും.
COMMENTS