ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു 2000 രൂപാ...
ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ കാലാവധി ഇന്നുവരെ നീട്ടുകയായിരുന്നു.
അതേസമയം, ഇനിയും ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത് 12,000 കോടിയുടെ 2000 രൂപാ നോട്ടുകളാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 2023 മെയ് 19 വരെയാണ് 2000 രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദിവസം വരെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ 12,000 കോടി രൂപ ഇനി തിരിച്ചു വരാനുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇന്നലെ നടന്ന നടന്ന റിസര്‍വ്വ് ബാങ്ക് ധനനയ അവലോകന യോഗത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ലഭിച്ച കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് നേരത്തെ അറിയിച്ചിരുന്നു. അന്നത് പറഞ്ഞത് പ്രകാരം 14000 കോടി രൂപയുടെ നോട്ടുകള്‍ തിരികെ വരാന്‍ ഉണ്ട് എന്നായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള കാലയളവില്‍ 2000 കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്.
Keywords: Rs 2000 notes, Reserve Bank
COMMENTS