ടെല്‍ അവീവ് : ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ പശ്ചിമേഷ്യയ്ക്ക് ആശങ്ക. കനത്ത സംഘര്‍ഷമാണ് ഇപ്പോള്‍ ഉടലെ...
ടെല്‍ അവീവ്: ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ പശ്ചിമേഷ്യയ്ക്ക് ആശങ്ക. കനത്ത സംഘര്‍ഷമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണത്തില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് അവകാശപ്പെട്ടത്. ഇതിന് ശേഷം രണ്ടായിരത്തോളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ 22 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഇതേസമയം, യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. ആക്രമണത്തില്‍ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
സായുധരായ ഫലസ്തീനികള്‍ ഗാസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Keywords: Israel, Hamas , Conflict
COMMENTS