കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്...
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Key words: Pinarayi Vijayan, Kalamassery blast
COMMENTS