കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനെയും ജിന്‍സിനെയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിര...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനെയും ജിന്‍സിനെയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ഇരുവരേയും ജില്ലാ ജയിലിലേക്ക് മാറ്റിയതില്‍ ഇ.ഡി അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജയില്‍ മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികള്‍ തമ്മില്‍ കാണാന്‍ ജയില്‍ അധികൃതര്‍ അവസരം ഒരുക്കുന്നതായി ഇ.ഡി ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് ജയില്‍ വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഇ.ഡി. കോടതിയില്‍ വാദിച്ചു.
Keywords: Karuvannur Case, Jail
COMMENTS