കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയോടെ പെരുമാറിയെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസുബുക്ക...
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയോടെ പെരുമാറിയെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസുബുക്കിലൂടെയാണ് സുരേഷ് ഗോപി ഷിദ എന്ന മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ പറഞ്ഞത്. വിവാദത്തിന് ആസ്പദമായ സംഭവം ഇന്നലെ കോഴിക്കോട് വെച്ചാണ് നടന്നത്.
കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ ചോദ്യം ചോദിച്ച മീഡിയ വണ്‍ ചാനലിലെ പെണ്‍കുട്ടിയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയും പെണ്‍കുട്ടി പെട്ടന്നുതന്നെ കൈ തട്ടി മാറ്റുകയുമായിരുന്നു. പിന്നീട് താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു. ഇവര്‍ക്ക് പിന്‍തുണയുമായി കേരള പത്ര പ്രവര്‍ത്തക യൂണിയനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം എത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു
SORRY SHIDA...
Key words: Suresh Gopi, Journalist, Misbehavior
COMMENTS