Suresh Gopi accused of misbehaving with woman journalist
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയുള്ള നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദപരമായ പെരുമാറ്റത്തിനെതിരെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യ രംഗത്ത്. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ച പ്രവൃത്തിയെ ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂവെന്നും അവര്‍ വ്യക്തമാക്കി.
സംഭവസമയത്ത് സുരേഷ് ഗോപിയുടെ ശരീരഭാഷ ആക്രമോത്സുകമായിരുന്നെന്നും അതിനാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ വന്‍ വിവാദമാണ് ഉയരുന്നത്.
അതേസമയം തന്റെ പേരില്‍ ഉയരുന്ന വിവാദത്തില്‍ മാപ്പു പറഞ്ഞ് സുരേഷ് ഗോപിയും രംഗത്തെത്തി. താന്‍ ദുരുദ്ദേശത്തോടെയല്ല മറിച്ച് പിതൃസ്‌നേഹത്തോടുകൂടിയാണ് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും വിഷയത്തില്‍ പലവട്ടം മാപ്പു പറയാനായി അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Suresh Gopi, Woman journalist,
COMMENTS