Supreme court order about case against Mohammed Faizal MP
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ വധശ്രമക്കേസ് വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. കവരത്തി സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് വിധിക്കെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധി സ്റ്റേ ചെയ്തതോടെ മുഹമ്മദ് ഫൈസലിന് എം.പിയായി തുടരാം. ഇതു സംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
Keywords: Supreme court, Mohammed Faizal MP, Stay, High court
COMMENTS