Sonia Gandhi, Priyanka Gandhi arrive Chennai to attend DMK Women conference
ചെന്നൈ: ഡി.എം.കെ സംഘടിപ്പിക്കുന്ന വിമന്‍ റൈറ്റ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയില്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഡി.എം.കെ എം.പിമാരായ കനിമൊഴി, ടി.ആര്‍ ബാലു എന്നിവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇരുവരെയും സ്വീകരിക്കാനായി എത്തിയിരുന്നു.
വിമന്‍സ് റൈറ്റ്‌സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. സോണിയയെയും പ്രിയങ്കയെയും കൂടാതെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഇന്ത്യ മുന്നണിയിലെയും മറ്റുമുള്ള പ്രമുഖ വനിതാ നേതാക്കളടക്കം കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്കുള്ള 33 ശതമാനം സംവരണം ഉടന്‍ നടപ്പാക്കണമെന്ന് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെടും.
Keywords: Sonia Gandhi, Priyanka Gandhi, Chennai, DMK Women conference
COMMENTS