മുതിര്‍ന്ന ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്നലെ മുതല്‍ ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചി...
മുതിര്‍ന്ന ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്നലെ മുതല്‍ ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം നിരവധി പേര്‍ റീ പോസ്റ്റ് ചെയ്യുകയും പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിച്ച സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
ടിജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഇന്നലെരജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ച് എത്തിയത്. 1991-ല്‍ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ പിന്തുണയോടെ, 'തലൈവര്‍ 170' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. അമിതാഭ് ബച്ചന്‍ ഇപ്പോഴാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.
'33 വര്‍ഷങ്ങള്‍ക്ക് ശേഷം, ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ലൈക്കയുടെ 'തലൈവര്‍ 170' എന്ന സിനിമയില്‍ ഞാന്‍ എന്റെ ഗുരുവും പ്രതിഭാസവുമായ ശ്രീ അമിതാഭ് ബച്ചനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്! എന്നാണ് രജനികാന്ത് എക്‌സില്‍ കുറിച്ചത്.
അമിതാഭ് ബച്ചനാകട്ടെ, 'ഒരു പുതിയ പ്രോജക്റ്റ് ഇന്ന് ആരംഭിച്ചു, രജനികാന്ത് ജിയോടൊപ്പമുള്ളത് .. ഒരു പ്രൊഫഷണല്‍ പ്ലാറ്റ്ഫോമില്‍ ഒത്തുചേരല്‍, വര്‍ഷങ്ങള്‍ക്കു ശേഷം എന്നായിരുന്നു കുറിച്ചത്. 'അസാധാരണ മനുഷ്യന്‍' എന്നാണ് രജനികാന്തിനെ ബിഗ്ബി വിശേഷിപ്പിച്ചത്.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച ചിത്രം രജനികാന്തിന്റെ 170-ാം പ്രൊജക്ടാണ്. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, റിതിക സിംഗ്, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്.
എ. സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.
Key words: Amithabh Bhachan,Rajinikanth, New Movie
COMMENTS