Shiyas Kareem got interim bail from high court
കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ ടിവി താരവും ജിംനേഷ്യം ഉടമയും മോഡലുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ ഇന്നു രാവിലെ ചെന്നൈയിലെ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഷിയാസ് കരീം അറസ്റ്റിലായത്.
ഗള്‍ഫില്‍ നിന്നെത്തിയ ഇയാളെ കസ്റ്റംസ് തടഞ്ഞുവയ്ക്കുകയായിരുന്നു. ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്താനായി ചന്ദേര പൊലീസ് ചെന്നൈയിലേക്ക് തിരിച്ചിട്ടുമുണ്ട്.
ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുമാണ് ഷിയാസിനെതിരായ പരാതി. ഇയാളെ അറസ്റ്റ് ചെയ്യാനാകാത്തതിനാല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Keywords: High court, Interim bail, Police, Chennai
COMMENTS