Shah Rukh Khan gets Y+ security
മുംബൈ: വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് നടന് ഷാരൂഖ് ഖാന് സുരക്ഷ നല്‍കാനൊരുങ്ങി മഹാരാഷ്ട്രാ സര്‍ക്കാര്‍. നടന് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്.
ഇതോടെ ഷാരൂഖിനൊപ്പം 24 മണിക്കൂറും സായുധരായ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. നിലവില്‍ അദ്ദേഹത്തിനൊപ്പം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്.
പത്താന്, ജവാന് എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്ന് നടന് പരാതിപ്പെടുകയായിരുന്നു. നേരത്തെ ഗുണ്ടാസംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് നടന് സല്‍മാന്‍ഖാനും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Shah Rukh Khan, Y+ security, Maharashtra government
COMMENTS