തൃശൂര്‍: പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിന...
തൃശൂര്‍: പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ധാരാളം നാടന്‍ പാട്ടുകളും ഭക്തി ഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങി നടനും ഗായകനുമായിരുന്ന കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍ പാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകള്‍ ഇദ്ദേഹം കലാഭവന്‍ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാട്ടുകളാണ് കലാഭവന്‍ മണിയെ നാടന്‍ പാട്ടില്‍ ജനപ്രിയനാക്കിയത്.
സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ മുല്ലശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തില്‍.
Keywords: Arumukhan, Folk song writer, Death
COMMENTS