Remya Haridas MP's song against CM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസ ഗാനവുമായി രമ്യ ഹരിദാസ് എം.പി. `റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന യു.ഡി.എഫിന്റെ സമരപരിപാടിയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് ഉപരോധത്തിലാണ് വേറിട്ട ഗാനാലാപനവുമായി രമ്യ ഹരിദാസ് എം.പി എത്തിയത്.
സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ' എന്നു ചോദിച്ചുകൊണ്ടായിരുന്നു എം.പി പാടാന്‍ തുടങ്ങിയത്. `പുത്രിഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ....' എന്നിങ്ങനെയായിരുന്നു വരികള്‍. `സര്‍ക്കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം.
Keywords: Remya Haridas MP, CM, Song, Mocking
COMMENTS