Recruitment fraud case
പത്തനംതിട്ട: ആരോഗ്യവകുപ്പ് നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട പൊലീസ് തേനിയില്‍ വച്ച് ഇയാളെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ഈ കേസുകളില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം നിയമന കോഴക്കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസിന് കൈമാറും. നിയമന കോഴക്കേസില്‍ റഹീസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. മറ്റു പ്രതികളായ അഖില്‍ സജീവും ലെനിന്‍ രാജും ഒളിവിലായിരുന്നു.
Keywords: Recruitment fraud case, Akhil Sajeev, Police, Court
COMMENTS