Former player Rameez Raja criticized the Pakistan team after losing by seven wickets to India. Rameez Raja was part of Pakistan's World Cup winning
അഹമ്മദാബാദ്: ഇന്ത്യയോട് ഏഴ് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ താരം റമീസ് രാജ.
പാകിസ്ഥാന്‍ ലോക കപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു റമീസ് രാജ. അവസരത്തിനൊത്ത് ഉയരാന്‍ പാക് താരങ്ങള്‍ക്കു കഴിയാതെ പോയെന്നാണ് റമീസ് രാജയുടെ കുറ്റപ്പെടുത്തല്‍.
ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് 155/2 എന്ന നിലയിലേക്ക് നയിച്ച ഇടത്തു നിന്നാണ് പാകിസ്ഥാന്‍ 191 ന് എല്ലാവരും പുറത്തായതെന്നത് മാനക്കേടാണെന്ന് മുന്‍ താരം പറയുന്നു.
'ഈ തോല്‍വി പാകിസ്ഥാനെ വല്ലാതെ വേദനിപ്പിക്കും, കാരണം അവര്‍ക്ക് മത്സരിക്കാന്‍ പോലും കഴിഞ്ഞില്ല,' ഐസിസി റിവ്യൂ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ റമീസ് പറഞ്ഞു.
'ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍, 99 ശതമാനം ഇന്ത്യന്‍ ആരാധകര്‍ക്കു നടുവിലാണ് കളിക്കുന്നതെന്നും അതിന്റെ സമ്മര്‍ദ്ദം എന്താണെന്നും മനസ്സിലാക്കുന്നു. നാലോ അഞ്ചോ വര്‍ഷമായി ബാബര്‍ അസം ഈ ടീമിനെ നയിക്കുന്നയാളാണ്. അതിനാല്‍ അയാള്‍ അവസരത്തിനൊത്ത് ഉയരണം. നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് മത്സരിക്കുകയെങ്കിലും വേണ്ടേ. അതുപോലുമുണ്ടായില്ല.'
ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കും എതിരെ വിജയിച്ച പാകിസ്ഥാന്‍, ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ അമ്പേ തകര്‍ന്നടിയുകയായിരുന്നു.
ഇന്ത്യയ്ക്കെതിരായ ഭയാനകമായ ഈ റെക്കോര്‍ഡും പാക് താരങ്ങ്ള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാക്കിയിരിക്കാമെന്ന് റമീസ് രാജ പറയുന്നു.
അഹമ്മദാബാദ് നരേദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരാധകരുടെ ആര്‍പ്പുവിളിക്കിടെ 20 ഓവര്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് പാകിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ വിജയം.
പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 155 റണ്‍സ് നേടി മികച്ച് സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. റിസ്വാനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയ ബാബര്‍ അസം സിറാജിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതോടെയാണ് പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.
പിന്നീട് കൃത്യമായ ഇടവേളയില്‍ പാക് വിക്കറ്റുകള്‍ ഇന്ത്യ പിഴുതു. അങ്ങനെ 191 ല്‍ അവര്‍ ഒതുക്കി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍, കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ പിടിച്ചുകെട്ടുന്നത് ആരാധകര്‍ അവിസ്വനീയതോടെയാണ് കരണ്ടിരുന്നത്.ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷാര്‍ദൂല്‍ താക്കൂര്‍ ഒഴികെ എല്ലാവരും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
വേണ്ട സമയത്ത് ബൗളിംഗില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന്, നന്നായി ഫീല്‍ഡിങ് ഒരുക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കു തന്നെയാണ് ഈ ജയത്തിന്റെ പ്രധാന ക്രെഡിറ്റ്. രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തുകയും ചെയ്തു.
പോയിന്റ് പട്ടികയില്‍ മികച്ച റണ്‍ റേറ്റ് അത്യാവശ്യമാണെന്നിരിക്കെ, 192 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ തുടക്കത്തിലേ അകമിച്ച് കളിക്കുകയായിരുന്നു.
ആക്രമണ ശൈലിയില്‍ ബാറ്റ് വീശിയ ശുഭ് മാന്‍ ഗില്‍ 11 പന്തില്‍ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്ടന്‍ വെടികെട്ട് ആരംഭിക്കുകയായിരുന്നു.
2.5 ഓവറില്‍ 23 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഗില്‍ മടങ്ങിയത്. പിന്നാലെ വന്ന വിരാട് കോലി 18 പന്തില്‍ 16 റണ്‍സ് നേടി മടങ്ങി. തുടര്‍ന്നു വന്ന ശ്രേയസ് അയ്യരും ക്യാപ്ടനും ചേര്‍ന്ന് ഇന്ത്യന്‍ വിജയം എളുപ്പമാക്കി.
ആറു സിക്സുകള്‍ നേടിയ രോഹിത് 300 ഏകദിന സിക്സുകളെന്ന നാഴികക്കല്ലും പിന്നിട്ടു. ഇക്കാര്യത്തില്‍ ഇനി രോഹിതിന് മുന്നിലുള്ളത് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയും (351 സിസക്‌സുകള്‍) വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലു (331 സിസക്‌സുകള്‍) മാണ്.
63 പന്തില്‍ 86 റണ്‍സ് നേടി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യ വിജയത്തിന് 36 റണ്‍സ് അകലെയായിരുന്നു. പിന്നീട് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്ന് വിജയത്തിലെത്തി.
62 പന്തില്‍ 53 റണ്‍സ് എടുത്ത് ശ്രേയസ് അയ്യരും, 29 പന്തില്‍ 19 റണ്‍സ് നേടി രാഹുലും പുറത്താകാതെ നിന്നു. 117 പന്ത് ബാക്കിവച്ചായിരുന്നു ഇന്ത്യന്‍ ജയം.
Summary: Former player Rameez Raja criticized the Pakistan team after losing by seven wickets to India. Rameez Raja was part of Pakistan's World Cup winning team. Rameez Raja accused the Pakistani players of not being able to rise to the occasion.
COMMENTS