തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയും കോഴിക്കോട് വയനാട് ജില്ലകളിലുമാണ് ഇന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയും കോഴിക്കോട് വയനാട് ജില്ലകളിലുമാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കൂടാതെ നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഉച്ചയ്ക്ക് ശേഷം മഴ കനക്കാന്‍ സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും.
ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയനേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
Key words: Rain,Kerala, Yellow alert
COMMENTS