ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്...
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നുയെന്ന പരാതി ഉയര്‍ന്നുവന്ന സാഹച്യത്തിലാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരിരെ ആഞ്ഞടിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുയെന്ന് ആപ്പിള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തിയെന്നും ആദാനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. രാജ്യത്ത് ഒന്നാമന്‍ അദാനിയാണെന്നും രണ്ടാം സ്ഥാനത്ത് മോദിയും മൂന്നാം സ്ഥാനത്ത് അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു.
അദാനിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയെല്ലാം കേസെടുക്കുകയാണെന്നു പറഞ്ഞ രാഹുല്‍ ഇതുകൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്നും അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും ആവര്‍ത്തിച്ചു.
Keywords: Rahul Gandhi, mobile hacking, Apple alert, Adani, Modi
COMMENTS