ജീവന് പകരുനന് അഭിനയ മുഹൂര്‍ത്തങ്ങളെ ഏറ്റവും ആസ്വാദനപരമായി അവതരിപ്പിക്കുന്ന നടനാണ് ജോജു ജോര്‍ജ് . ജോജുവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക...
ജീവന് പകരുനന് അഭിനയ മുഹൂര്‍ത്തങ്ങളെ ഏറ്റവും ആസ്വാദനപരമായി അവതരിപ്പിക്കുന്ന നടനാണ് ജോജു ജോര്‍ജ് . ജോജുവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് പുലിമട.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന് എ കെ സാജനാണ് ഈ ചിത്രത്തിന്റേയും സംവിധായകന്. ചിത്രത്തിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികള്‍ക്ക് ഇഷാന് ദേവ് ഈണം പകര്‍ന്ന്, അദ്ദേഹം തന്നെ ആലപിച്ച ''അലകളില്‍''എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ 3 ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്രമേനോന്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Joju George, New Movie, Pulimada
COMMENTS