Petrol bomb attack at Kozhikode medical college
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബാക്രമണം. അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നശേഷം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ തീയണച്ചതിനാല്‍ വലിയ അപകടമുണ്ടായില്ല.
ബോംബെറിയുന്ന സമയത്ത് ജീപ്പില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
COMMENTS