മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു ദിവസത്തിനിടെ 16 കുഞ്ഞുങ്ങളടക്കം 35 പേര്‍ക്ക് ദാരുണാന്ത്യം. നന്ദേഡ് ...
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു ദിവസത്തിനിടെ 16 കുഞ്ഞുങ്ങളടക്കം 35 പേര്‍ക്ക് ദാരുണാന്ത്യം. നന്ദേഡ് ജില്ലയിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് 48 മണിക്കൂറിനുള്ളില്‍ 35 രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മരണനിരക്ക് തുടരുകയാണ്.
മരുന്ന് ക്ഷാമവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് കൂട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി 12 കുഞ്ഞുങ്ങളടക്കം 24 രോഗികള്‍ക്കാണ് ഡോ. ശങ്കരറാവു ചവാന് മെഡിക്കല് കോളേജില്‍ ജീവന് നഷ്ടമായത്.
നാല് കുട്ടികളടക്കം ഏഴു പേര്‍ തിങ്കളാഴ്ച മരിച്ചു. നിരവധി രോഗികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അതിനിടെ, ഔറംഗബാദ് ജില്ലയിലെ ഛത്രപതി സാമ്പാജി നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ രണ്ട് നവജാതശിശുക്കളടക്കം 14 പേര്‍ മരിച്ച സംഭവവും തിങ്കളാഴ്ച പുറത്തുവന്നു. വിവിധ അസുഖങ്ങള്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരാണ് മരിച്ചതെന്ന് വിശദീകരിച്ച് നന്ദേഡ് ജില്ലയിലെ ആശുപത്രി പത്രക്കുറിപ്പിറക്കി.
Keywords: Patients, Death, Hospital, Maharashtra
COMMENTS