കൊച്ചി: വിജയദശമി നാളില്‍ നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ആദ്യക്ഷരമായി കുട്ടികള്‍ എന്ത് എഴുതണമെന്നത് അച്ഛനമ്മമാരുടെ തീരുമാനത്തിനു വിടണമ...
കൊച്ചി: വിജയദശമി നാളില്‍ നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ആദ്യക്ഷരമായി കുട്ടികള്‍ എന്ത് എഴുതണമെന്നത് അച്ഛനമ്മമാരുടെ തീരുമാനത്തിനു വിടണമെന്ന് ഹൈക്കോടതി.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ ഗ്രന്ഥശാലാ സമിതിയാണ് എഴുത്തിനിരുത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നു ഹരിശ്രീ ഗണപതയെ നമ:, അള്ളാഹു അക്ബര്‍, യേശുവേ സ്തുതി, ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍ എന്നിവ കുട്ടികളെക്കൊണ്ട് എഴുതിക്കാന്‍ സമ്മതപത്രം എഴുതി വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന് കേരള ചാപ്റ്റര്‍ കണ്‍വീനര്‍ കെ ആര് മഹാദേവന് കേരള ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ് വന്നത്.
ഭാരതീയ സംസ്ക്കാരത്തിന്റെ പൈതൃകവും സനാതനധര്‍മ്മത്തിന്റെ ഉന്മൂലനവും ഹൈന്ദവ ആചാരങ്ങളോടും ദേവതകളോടുമുള്ള അവഹേളനവും നിത്യസംഭവങ്ങളാക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയ സംഘടന നേതൃത്വം നല്കുന്ന നഗരസഭയുടെ നേതൃത്വത്തിലുള്ള മതേതര സരസ്വതീ പൂജയില്‍ ദുരൂഹതയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
മട്ടന്നൂര്‍ നഗരസഭ, നഗരസഭാ ലൈബ്രറി കമ്മിറ്റി, മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക സ്ക്കൂള് ഹെഡ് മാസ്റ്റര്‍ എന്നിവരെ പ്രതി ചേര്‍ത്തു നല്കിയ ഹര്‍ജിയില്‍ അഡ്വ. സി രാജേന്ദ്രന് വാദിഭാഗത്തിനു വേണ്ടി ഹാജരായി.
നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഈ വരുന്ന ചൊവ്വാഴ്ചയാണ് വിജയദശമി ദിനം ആചരിക്കുന്നത്.
COMMENTS