Parasala Sharon murder case in Supreme court
ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ പ്രതികളാണ് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യപ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയിരിക്കുന്നത്.
നിലവില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ ഈ കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.
കുറ്റകൃത്യം നടന്നെന്നു പൊലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണെന്നും അതിനാല്‍ കേസ് പരിഗണിക്കേണ്ടത് നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയിലാണെന്നുമാണ് പ്രതികള്‍ വാദിക്കുന്നത്.
Keywords: Supreme court, Sharon murder case, Greeshma
COMMENTS