Operation Ajay
ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാനായുള്ള ആദ്യ ദൗത്യം ഇന്നു തുടങ്ങും. ഇവരുമായുള്ള ആദ്യ വിമാനം വ്യാഴാഴ്ച രാത്രി പുറപ്പെടും. ഓപ്പറേഷന് അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാത്രി പ്രാദേശിക സമയം ഒന്‍പതിനാണ് വിമാനം പുറപ്പെടുന്നത്.
തിരികെ ഇന്ത്യയിലെത്താന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇസ്രായേലിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുണ്ട്. ഏകദേശം 230 യാത്രക്കാരാണ് ഇന്ന് വിമാനം കയറുന്നത്. ഇവര്‍ യാത്രാനിരക്ക് നല്‍കേണ്ടതുമില്ല. യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കും.
അതേസമയം ഇസ്രായേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. നിലവില്‍ 18,000 ഇന്ത്യക്കാരെ കൂടാതെ ഗുജറാത്തില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ 60,000ല്‍ പരം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
COMMENTS