കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടക്കുന്ന സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. ക...
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടക്കുന്ന സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീയാണ് മരിച്ചത്.
തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ മരണം രണ്ടായി. രാവിലെ സംഭവ സ്ഥലത്തുവെച്ചു തന്നെ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഡൊമിനിക് മാര്ട്ടിന് എന്നയാള്‍ പൊലീസ് കീഴടങ്ങിയിരുന്നു, ചോദ്യം ചെയ്യലും തെളിവുകളും മറ്റ് പരിശോധനകളും പൂര്‍ത്തിയാക്കി ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.
12 വയസുള്ള കുട്ടി ഉള്‍പ്പെടെ 5 പേരുടെ നില ഇനിയും ഗുരുതരമായിത്തന്നെ തുടരുകയാണ്.
COMMENTS