തിരുവനന്തപുരം: പാഠ പുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ'യില്ല. രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി ഉപ...
തിരുവനന്തപുരം: പാഠ പുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ'യില്ല. രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി ഉപദേശക സമിതി ശുപാര്‍ശ. സി.ഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്.
ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണു പുരാണത്തില്‍പ്പോലും ഭാരതം എന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ യഥാര്‍ഥ പേര് അതാണെന്നും സമിതി അധ്യക്ഷന്‍ ഐസക് വ്യക്തമാക്കി. ഏഴംഗ സമിതി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം, സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ 'പ്രാചീന ചരിത്രത്തിന്' പകരം 'ക്ലാസിക്കല്‍ ചരിത്രം' പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.
Key words: Bharath, Name Change, India, NCERT
COMMENTS