New Zealand continue their unbeaten run at the Cricket World Cup with a comfortable eight-wicket win over Bangladesh. After restricting Bangladesh
ചെന്നൈ: ബംഗ്ലാദേശിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ന്യൂസിലന്‍ഡ് ലോക കപ്പ് ക്രിക്കറ്റിലെ അപരാജിത യാത്ര തുടരുന്നു.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിനെ 245/9 എന്ന നിലയില്‍ ഒതുക്കിയ ശേഷം കിവീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളോടെ ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ബംഗ്ലാദേശിന് മൂന്ന് കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെയുള്ളത്.
ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശ് വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. 13-ാം ഓവറില്‍ നാല് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും അവരെ ഒതുക്കി.
ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (51 പന്തില്‍ 40), പരിചയസമ്പന്നനായ സഹതാരം മുഷ്ഫിഖുര്‍ റഹീമുമായി (75 പന്തില്‍ 66) അഞ്ചാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കളി തിരിച്ചുപിടിക്കാന്‍ നോക്കിയത്. മുപ്പതാം ഓവറില്‍ ബംഗ്ലാദേശ് 156 റണ്‍സിലേക്കെത്തി.
പിന്നീട് മാറ്റ് ഹെന്റി, മുഷ്ഫിഖറിനെ പുറത്താക്കി. വാലറ്റത്ത്. മഹമ്മദുള്ള പുറത്താകാതെ 41 റണ്‍സെടുത്തു.
ഡെവണ്‍ കോണ്‍വേ (45), ക്യാപ്ടന്‍ കെയിന്‍ വില്യംസണ്‍ (78), ഡാരില്‍ മിച്ചല്‍ (89) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ ജയം അനായാസമാക്കിയത്.
Summary: New Zealand continue their unbeaten run at the Cricket World Cup with a comfortable eight-wicket win over Bangladesh. After restricting Bangladesh to 245/9, the Kiwis won by eight wickets.
COMMENTS