തിരുവനന്തപുരം: സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലീം ലീഗ്. വിശ്വാസത്തിന്റെ മേല്‍ സി.പി.എം കടന്നു കയറുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാ...
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലീം ലീഗ്. വിശ്വാസത്തിന്റെ മേല്‍ സി.പി.എം കടന്നു കയറുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു.
വഖഫും, ശബരിമലയും വിശ്വാസത്തിന്റെ മേല്‍ സി.പി.എം കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീം ലീഗ് വിഷയത്തെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് പറയണം. പുതു തലമുറ വരെ തട്ടം ധരിക്കുന്നുണ്ട്. തട്ടം ഇട്ടത് കൊണ്ട് എന്താണ് പ്രശ്‌നമെന്ന് മനസിലാകുന്നില്ലെന്നും പി.എം.എ സലാം.
Keywords: Muslim League, Kerala, CPM
COMMENTS