Mobile phone will receive alert with heavy sound tomorrow
ന്യൂഡല്‍ഹി: നാളെ കേരളത്തില്‍ മൊബൈല്‍ ഫോണുകളില്‍ വലിയ ശബ്ദത്തോടെ എമര്‍ജന്‍സി അലേര്‍ട്ട് ഉണ്ടാവുമെന്ന് കേന്ദ്ര ടെലികോം വകുപ്പ്. നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാകും അലേര്‍ട്ട് വരുന്നതെന്നും ടെലികോം വകുപ്പ് അറിയിച്ചു.
പ്രകൃതിദുരന്ത അറിയിപ്പ് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.
ഇതിനു പുറമെ ടിവി റേഡിയോ, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലും അലേര്‍ട്ട് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.
Keywords: Alert with heavy sound, Mobile phone, Tomorrow
COMMENTS