കാസര്‍കോട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറിക്കയറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മംഗലാപുരത്തു നിന്ന്...
കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറിക്കയറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്‌സ്പ്രസ്സ് ട്രെയിന്‍ ആണ് ബൈ ട്രാക്ക് കയറിയത്.
സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറി കയറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.
ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറിയതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു.
Key words: Kasarkod, Train, Track Change, Maveli Express


COMMENTS