Massive fire at Mumbai 7 storey building
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ഏഴു പേര് മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. വെസ്റ്റ് ഗൊറേഗാനില് ആസാദ് മൈതാനത്തിനു സമീപത്തുള്ള ജയ് ഭവാനിയെന്ന ബഹുനില കെട്ടിടത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളിലേക്കും തീപടരുകയായിരുന്നു. രാവിലെ ഏഴു മണിയോടെയാണ് തീ നിയന്ത്രിക്കാനായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Fire, Mumbai, 7 storey building
COMMENTS