ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ലിയോ ആദ്യ പ്രദര്‍ശന ദിനത്തില്‍ത്തന്നെ നൂറുകോടി ക്ലബില്‍ ഇടം പിടിച്ചു. പ...
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ലിയോ ആദ്യ പ്രദര്‍ശന ദിനത്തില്‍ത്തന്നെ നൂറുകോടി ക്ലബില്‍ ഇടം പിടിച്ചു. പ്രൊഡക്ഷന്‍ ഹൗസ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ കണക്കനുസരിച്ച്, ആദ്യ ദിനമായ 19 ന് ചിത്രം ആഗോളതലത്തില്‍ 148.5 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യയില്‍ ഏകദേശം 64.80 കോടി രൂപ നേടി. എന്നാല്‍, രണ്ടാം ദിവസമായ ഇന്നലെ ചിത്രം കളക്ഷനില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തി.
ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക് പറയുന്നതനുസരിച്ച്, ലിയോ ഇന്ത്യയില്‍ നിന്ന് ഇന്നലെ 36 കോടി രൂപയാണ് നേടിയത്. ആദ്യ ദിനത്തേക്കാള്‍ 50% ഇടിവാണ് രണ്ടാം ദിനം നേരിട്ടതെന്ന് സാരം.
ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ തൃഷയാണ്. 7 കോടിയാണ് തൃഷയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷന്‍ സ്‌ക്രീനില്‍ എത്തുന്നത് എന്നതും ലിയോ പ്രേക്ഷകരില്‍ സൃഷ്ടിച്ച കൗതുകമായിരുന്നു. ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ച അര്‍ജുന് ലഭിക്കുന്നത് 2 കോടിയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദിന് 50 ലക്ഷവും എന്നിങ്ങനെ നീളുന്നു കണക്കുകള്‍.
COMMENTS