2021ലെ ബ്ലോക്ക്ബസ്റ്ററായ മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ കൃഷ്ണനൊപ്പം വിജയ് വീണ്ടും ഒന്നിക്ക...
2021ലെ ബ്ലോക്ക്ബസ്റ്ററായ മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ കൃഷ്ണനൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി തുടങ്ങിയ ഹിറ്റുകള്‍ ഈ ഓണ്‍സ്‌ക്രീന്‍ ജോഡി നേരത്തെ നല്‍കിയിട്ടുണ്ട്. സഞ്ജയ് ദത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ലിയോയില്‍ അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവയെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ചിത്രത്തിന് തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഷോ ഉണ്ടാകില്ല എന്ന വാര്‍ത്ത ആരാധകരെ വല്ലാതെ നിരായിലാക്കിയിരിക്കുകയാണ്.
തമിഴ്‌നാടിന്റെ ഈ തീരുമാനം കാരണം ലിയോയ്ക്ക് കേരളത്തിലും പുലര്‍ച്ചെ ഷോ ഉണ്ടാകില്ല. തമിഴ്നാട്ടിലെ പുലര്‍ച്ചയുള്ള ഷോ ക്യാന്‍സല്‍ ചെയ്തതിനാലാണ്, കേരളത്തിലും സമയവും മാറ്റേണ്ടി വരുന്നത്.
ഒക്ടോബര്‍ 19 ന് അര്‍ധരാത്രി മുതല്‍ മാരത്തണ്‍ ഷോ നടത്താനുള്ള ആരാധകരുടെ തീരുമാനവും പിന്‍വലിച്ചു. തമിഴ്നാട്ടില്‍ രാവിലെ 9 നാണ് ഷോ എങ്കില്‍ കേരളത്തിലും ആ സമയത്ത് മാത്രമേ ഷോ തുടങ്ങാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍, ഇന്‍ഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്പെന്‍സ് പോകുമെന്നതിനാലാണ് തീരുമാനം. മാത്രമല്ല കേരളത്തില്‍ നേരത്തെ ഷോ ആരംഭിച്ചാല്‍ അതിര്‍ത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ചിത്രം ഇതിനകം 1.2 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസിന് അഞ്ച് ദിവസം കൂടി ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗ് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്ന ഇന്ത്യന്‍ ചിത്രമായി ലിയോ മാറിയിരിക്കുകയാണ്. ഷാരൂഖിന്റെ പഠാനെയും, ജവാനെയുമാണ് ലിയോ മറികടന്നത്.
Keywords: Leo Movie, Kerala, TamilNadu, Vijay
COMMENTS