Leo director Lokesh Kanagaraj injured during promotion at Kerala
പാലക്കാട്: വിജയ് ചിത്രം ലിയോയുടെ പ്രമോഷനായി കേരളത്തിലെത്തിയ സംവിധായകന് ലോകേഷ് കനകരാജിന് പരിക്ക്. തുടര്‍ന്ന് കേരളത്തില്‍ സംഘടിപ്പിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി ലോകേഷ് ചെന്നൈയ്ക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെ പാലക്കാട് അരോമ തിയേറ്ററിലെത്തിയ ലോകേഷ് തിക്കിലും തിരക്കിലും പെടുകയായിരുന്നു.
സംവിധായകന് എത്തുന്നതായറിഞ്ഞ് തിയേറ്ററിലേക്ക് ജനസാഗരം ഒഴികുയെത്തുകയായിരുന്നു. തിയേറ്ററില്‍ പൂര്‍ണ്ണതോതില്‍ സംരക്ഷണം ഒരുക്കിയിട്ടും നിയന്ത്രിക്കാനാകാത്ത ജനത്തിരക്കുണ്ടായി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസെത്തി ലാത്തി പ്രയോഗിക്കുകയും ചെയ്തു.
തുടര്‍ന്ന് വളരെ പാടുപെട്ട് അദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. ഇതിനു പുറമെ തൃശൂര്‍ രാഗം, കൊച്ചി കവിത, കൊച്ചിയില്‍ വാര്‍ത്താസമ്മേളനം തുടങ്ങിയ പരിപാടികളെല്ലാം സംഘാടകര്‍ ഒരിക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വിട്ട് ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി.
Keywords: Leo, Vijay, Lokesh Kanagaraj, Palakkad
COMMENTS