ന്യൂഡല്‍ഹി : സ്വവര്‍ഗവിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റ...
ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, മുകുള്‍ റോത്തഗി, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി, രാജും രാമചന്ദ്രന് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി പത്തു ദിവസം നീണ്ടുനിന്ന വാദം നടത്തിയത്.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, എസ്.ആര്.ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്കുന്ന വിഷയവും, അത്തരം ഹര്‍ജികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിയമപരവും സാമൂഹികവുമായ ചോദ്യങ്ങളും പരിഗണിക്കുന്നതിനായി മെയ് മാസത്തില്‍ സുപ്രീം കോടതി മാരത്തണ്‍ ഹിയറിങ് നടത്തിയിരുന്നു.
'വിവാഹം' എന്ന നിയമപരവും സാമൂഹികവുമായ പദവി നല്കി തങ്ങളുടെ ബന്ധവും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 18 സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നടന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 'വിവാഹം' എന്നതില്‍ സ്വവര്‍ഗ ദമ്പതികളെ ഉള്‍പ്പെടുത്തുമെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: Same-sex marriage, Supreme Court, Verdict, India
COMMENTS