കോട്ടയം: പിഞ്ചുകുഞ്ഞിന്റെ ശ്വാസ കോശത്തില്‍ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങി. കോട്ടയം സ്വദേശിയായ, ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസ കോശ...
കോട്ടയം: പിഞ്ചുകുഞ്ഞിന്റെ ശ്വാസ കോശത്തില്‍ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങി. കോട്ടയം സ്വദേശിയായ, ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസ കോശത്തില്‍ നിന്നാണ് എല്‍.ഇ.ഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തത്.
ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസ കോശത്തിനുള്ളില്‍ എല്‍.ഇ.ഡി ബള്‍ബ് കണ്ടെത്തിയത്.
ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
Keywords: LED bulb, Stuck,Toddler's Lungs

							    
							    
							    
							    
COMMENTS