Keraleeyam 2023
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിയുടെ പ്രചാരണത്തിന് വന്‍ തുക നീക്കിവച്ച് സര്‍ക്കാര്‍. നാലു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കേരളീയം പേജ് പ്രൊമോഷന്‍, മീഡിയ സെന്റര്‍ സജ്ജമാക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാര്‍ അടക്കമുള്ള പ്രചാരണത്തിനായാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. പി.ആര്‍.ഡിയാണ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിട്ടും കോടികള്‍ ഇത്തരത്തില്‍ പൊടിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവടക്കം രംഗത്തെത്തി.
COMMENTS