കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും വ്യാപക പരിശോധന. കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്...
കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും വ്യാപക പരിശോധന. കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
ടിബി റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വഴിയോര കച്ചവട കേന്ദ്രങ്ങള്‍, കെഎസ്ആര്‍ടിസി, നാഗമ്പടം ബസ് സ്റ്റാന്റ്, തിരുനക്കര മൈതാനം തുടങ്ങിയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ഷോപ്പിംങ് കേന്ദ്രങ്ങള്‍, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തുന്നുണ്ട്.
സംശയമുള്ള വാഹനങ്ങളടക്കം പരിശോധിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രതനിര്‍ദ്ദേശം നല്‍കി.
അതേസമയം, പത്തനംതിട്ട പരുമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
Key words: Kamalassery Blast, Kerala, Police, Investigation, Kottayam Parumala
COMMENTS