കൊച്ചി: കളമശ്ശേരി സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ ഉണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമായി തുടരുന്നു....
കൊച്ചി: കളമശ്ശേരി സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ ഉണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ 12 വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് ചികിത്സ തേടിയിട്ടുള്ള എല്ലാവര്‍ക്കും ലഭ്യമായിട്ടുള്ള എല്ലാ ആധുനിക ചികിത്സയും നല്‍കി വരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേക മെഡിക്കല്‍ സംഘം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദ്ധരും ഉള്‍പ്പെട്ടിട്ടുണ്ട്.
സ്‌ഫോടനം മുന്നില്‍ക്കണ്ട് ഭീതിയിലായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മാനസിക പിന്തുണ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Key words: Kalamassery Blast, Kerala, 6 in Critical Stage
COMMENTS