Case against central minister Rajeev Chandrasekhar
കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടുനടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷപ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 153 എ പ്രകാരമാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയ വിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ വിമര്‍ശനം.
ഇതിനെതിരെ കേന്ദ്രമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഒരു പടി കൂടി ഉയര്‍ത്തി രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല കൊടുംവിഷം എന്ന പരാമര്‍ശവുമായി മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു.
Keywords: Kalamassery blast, Case, Rajeev Chandrasekhar, Remark
COMMENTS