ന്യൂഡല്‍ഹി: മനുഷ്യരെ ഉപയോഗിച്ചുള്ള വിസര്‍ജ്യം നീക്കം ചെയ്യല്‍ നിര്‍ത്തണം എന്ന നിര്‍ണ്ണായക വിധി പ്രസ്താവവുമായി ഇന്നു വിരമിക്കാനിരിക്കുന്ന ജസ്...
ന്യൂഡല്‍ഹി: മനുഷ്യരെ ഉപയോഗിച്ചുള്ള വിസര്‍ജ്യം നീക്കം ചെയ്യല്‍ നിര്‍ത്തണം എന്ന നിര്‍ണ്ണായക വിധി പ്രസ്താവവുമായി ഇന്നു വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് രവീന്ദ്ര ഭട്ട്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നടപടിയെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
തോട്ടിപ്പണിക്കിടയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 347 പേരാണ് രാജ്യത്ത് മരിച്ചത്. ഇതില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ്. ഇത് ഗുരുതരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടലുണ്ടായത്.
ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യരെ ഉപയോഗിച്ചുള്ള വിസര്‍ജ്യം നീക്കം ചെയ്യല്‍ നിര്‍ത്തലാക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
തോട്ടിപ്പണിക്കിടെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 30 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കാന്‍ മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചു.
Keywords: Justice Ravindra Bhatt, Verdict, Supreme Court


COMMENTS