ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഗാസയില്‍ 'ഉപരോധ'ത്തിന് ഇസ്രായേല്‍ ഉത്തരവ് നല്കി. ഇരു രാജ്യങ്ങളിലുമായി മരണം...
ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഗാസയില്‍ 'ഉപരോധ'ത്തിന് ഇസ്രായേല്‍ ഉത്തരവ് നല്കി. ഇരു രാജ്യങ്ങളിലുമായി മരണം 1300 ആയി. നുഴഞ്ഞു കയറിയ ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാകാത്തത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചു. അതേസമയം, ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.
ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും ഗാസക്ക് സമീപത്തെ കിബുട്സില്‍ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയ യുവതീ യുവാക്കളാണ്. ഇവിടെ നിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. നൂറിലേറെപ്പേരെ തടവിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബനന്‍, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ ഇറാന് പിന്തുണയുള്ള നാല് സായുധസംഘടനകളുടെ പ്രതിനിധികളും ബെയ്റൂട്ടില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന് വക്താവ് നല്കുന്ന വിശദീകരണം.
Keywords: Israel, Palestine, Conflict
COMMENTS