Israeli forces began small advances in Gaza to find hostages and gauge the strength of Hamas terrorists
ടെല്‍ അവീവ്: ബന്ദികളാക്കപ്പെട്ടവരെ കണ്ടെത്തുന്നതിനും ഹമാസ് ഭീകരരുടെ ശക്തി അളക്കുന്നതിനുമായി ഇസ്രയേലി സേന ഗാസയില്‍ ചെറു മുന്നേറ്റങ്ങള്‍ ആരംഭിച്ചു.
സേന ഇനിയും ഗാസയുടെ ഉള്‍പ്രദേശങ്ങളിലേക്കു കടന്നിട്ടില്ല. 'പ്രാദേശിക റെയ്ഡുകളില്‍' കാലാള്‍പ്പടയും ടാങ്കുകളും പങ്കെടുത്തുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നു.
'കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ സഹായിച്ചേക്കാവുന്ന' സുപ്രധാന വിവരങ്ങള്‍ കിട്ടിയതായും സൈന്യം പറയുന്നു.
ഇസ്രയേലിലേക്ക് ടാങ്ക് വേധ മിസൈലുകള്‍ വിക്ഷേപിച്ച ഹമാസ് സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭീകരരെയും സൈന്യം വധിച്ചതായി സൈന്യം പറയുന്നു.
കവചിത, കാലാള്‍ സേനകള്‍ തിരച്ചില്‍ നടത്തി ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണത്തിനു തയ്യാറെടുത്തിരുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിഭാഗങ്ങളെ പരാജയപ്പെടുത്തി'' എന്ന് ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
''കാണാതായവരെയും ബന്ദികളെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും തുടരും,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന മിന്നലാക്രമണത്തില്‍ ഇരുനൂറോളം പേരെ ഹമാസ് ബന്ദികളാക്കിയതായി കരുതുന്നു.
ഇതേസമയം, ഇസ്രയേല്‍ സേനയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് തെക്കന്‍ ഗാസയില്‍ നിന്നു ജനം വടക്കേയ്ക്കു പലായനം ചെയ്യുകയാണ്. ഒഴിഞ്ഞു പോകുന്നവരെ ഹമാസ് തടയുന്നുമുണ്ട്. ഇവരെ മനുഷ്യമറയാക്കി ഇസ്രയേലിനെ നേരിടുകയാണ് ഹമാസിന്റെ തന്ത്രം.
Summary: Israeli forces began limited raids in Gaza to find hostages and gauge the strength of Hamas terrorists. The forces have not yet entered the interior of Gaza. The IDF says infantry and tanks took part in 'local raids'.
COMMENTS