ടെല്‍ അവീവ്: എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍. ഇതേസമയം, ഇന്ധനമില്ലാതെ ഗാസ കൂട്ട മരണത്തിന്റെ വക്കിലാ...
ടെല്‍ അവീവ്: എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍. ഇതേസമയം, ഇന്ധനമില്ലാതെ ഗാസ കൂട്ട മരണത്തിന്റെ വക്കിലാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2,360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് വെളിപെടുത്തി.
മാത്രമല്ല, ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കരുതെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നല്‍കി. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകാതെ ശ്രദ്ധിക്കണമെന്നും ഒബാമ ഇന്നലെ പറഞ്ഞു.
Key words: Israel, Gaza, Barak Obama
COMMENTS