ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും വ്യാപിച്ചു. ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ല...
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും വ്യാപിച്ചു. ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ല ഗ്രൂപ്പ് ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ഇതേസമയം, വ്യോമാക്രമണത്തിലൂടെ രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ, ഹമാസിനെതിരേ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടു. ആദ്യമായാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്.
മാത്രമല്ല, സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സയനൈഡ് വിതറി കൂട്ടക്കൊലയ്ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.
Keywords: Israel, Hamas, Clash, West Bank, Lebanon border
COMMENTS