High court orders further inquiry in Balabhaskar's death
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ബാലഭാസ്കറിന്റെ പിതാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മകന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെങ്കില്‍ അതറിയാനുള്ള അവകാശം പിതാവിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ബാലഭാസ്കറിന്റെ മരണം അപകടം കാരണമാണെന്നാണ് ക്രൈംബ്രാഞ്ചും സി.ബി.ഐയും കണ്ടെത്തിയിരുന്നത്. എന്നാല്‍ എല്ലാ വശങ്ങളും സി.ബി.ഐ പരിശോധിച്ചില്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Balabhaskar, Death, CBI, Further inquiry
COMMENTS