High court order about money seized from K.M Shaji
കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് കനത്ത തിരിച്ചടി. അന്വേഷണ സമയത്ത് കെ.എം ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ഇയാള്‍ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കേട് വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് രസീതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതി നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടിച്ചെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിരിച്ചെടുത്ത പണമാണ് അതെന്നായിരുന്നു കെ.എം ഷാജി മൊഴി നല്‍കിയത്.
Keywords: High court, Vigilance, Money, Seized
COMMENTS