കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന്റെ ഇരയായ ഹര്‍ഷിന വീണ്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന്റെ ഇരയായ ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. നീതി വീണ്ടും വൈകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.
കേസില്‍ പ്രതി ചേര്‍ത്ത രണ്ട് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അത്യാവശ്യമായ മൊഴികളുടേയും തെളിവുകളുടേയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് മടക്കുകയായിരുന്നു.
സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ വൈകിയതില്‍ ഒത്തുകളിയുണ്ടെന്നും ഹര്‍ഷിന പറയുന്നു. തുടര്‍ന്നാണ് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങുന്നത്.
Keywords: Harshina, Kozhikode Medical College, Strike
COMMENTS