മുംബൈ: ഇന്നലെ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്...
മുംബൈ: ഇന്നലെ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. ഇതോടെ ഞായറാഴ്ച ധര്‍മ്മശാലയില്‍ നടക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരം ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് നഷ്ടമാകും.
അതേസമയം, കണങ്കാലിനേറ്റ പരുക്ക് ഗുരുതരമെന്നാണ് സൂചന. താരത്തെ ചികിത്സയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും.
ഒക്ടോബര്‍ 29 ന് ലഖ്നൗവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ ഹര്‍ദികിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
Keywords: Hardik Pandya, New Zealand , Cricket, Injury
COMMENTS