G.Sudhakaran about Karuvannur bank fraud issue
തിരുവനന്തപുരം: കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് പിഴവുണ്ടായെന്ന് തുറന്നടിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്. കരുവന്നൂരില്‍ കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നെന്ന് ജി.സുധാകരന് ചൂണ്ടിക്കാട്ടി. കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും തെറ്റ് ചെയ്തത് ഏതു കൊലകൊമ്പനായിരുന്നാലും നടപടിയെടുക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കേസന്വേഷിക്കാന്‍ ഇ.ഡിക്ക് അവകാശമുണ്ടെന്നും എം.കെ കണ്ണനെപ്പോലെയുള്ളവര് ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല മറിച്ച് ഇ.ഡിയെ വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തനിക്കെതിരെയുണ്ടായ എളമരം കമ്മീഷന് അന്വേഷണത്തിലും ശക്തമായ പ്രതികരണവുമായി ജി.സുധാകരന് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നതായും എന്നാല്‍ എളമരം കമ്മീഷന് താനൊന്നും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
Keywords: G.Sudhakaran, Karuvannur bank fraud, ED
COMMENTS